അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന് കൊണ്ടിരിക്കുന്നത് എസ്.ഡി.പി.ഐ സ്പോൺസേഡ് സി.പി.എം പൊറാട്ട് നാടകമാണെന്ന് യു.ഡി.എഫ് – ആർ.എം. പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി പഞ്ചായത്ത് ഭരണം ഇവർ തടസ്സപ്പെടുത്തു കയാണ്. ഇതിന്റെ തുടർച്ചയായി പഞ്ചായത്ത് സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥനെ തടഞ്ഞപ്പോൾ ഇടത് മെമ്പർമാർക്ക് മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നത് എസ്.ഡി.പി.ഐ അംഗമാണ്. ഇരുവരും തമ്മിലുളള സഖ്യം മറനിക്കി പുറത്ത് വന്നതോടെ എൽ.ഡി.എഫ് മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കണം. സാമ്പത്തിക വർഷാവസാനം നിരവധി വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പുർത്തിയാക്കാനുള്ള സമയമാണ്. എന്നാൽ ആഭാസ സമരം മൂലം ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ കഴിയാതെയായി. ഭരണ സ്തംഭനം ഒഴിവാക്കാൻ പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. തടഞ്ഞ എൽ.ഡി.എഫ് അംഗങ്ങളെ ചോമ്പാൽ പോലീസ് അറസ്റ്റ് നാടകം നടത്തി നിസാരവകുപ്പ് ചേർത്ത് സ്റ്റേഷൻ ജ്യാമത്തിൽ വിട്ടതിൽ ദുരൂഹത ഉയരുകയാണ്. പഞ്ചായത്തിന്റെ പ്രവർത്തനം തടഞ്ഞ എസ്.ഡി.പി.ഐ അംഗത്തെ രക്ഷപ്പെടുത്താൻ പോലീസ് കൂട്ടുനിന്നതായി ജനകീയ മുന്നണി ആരോപിച്ചു. ചെയർമാൻ കെ അൻവർ ഹാജി അധ്യഷത വഹിച്ചു. ടി.സി രാമചന്ദ്രൻ, വി.പി പ്രകാശൻ, പി.ബാബു രാജ്, പ്രദീപ് ചോമ്പാല, യു.എ റഹീം, വി.കെ അനിൽ കുമാർ, പി.പി ഇസ്മായിൽ, പി. ശ്രീജേഷ്, കെ.പി രവീന്ദ്രൻ, എൻ ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Latest from Local News
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്