കീഴരിയൂർ മണ്ഡലം പതിമൂന്നാം വാർഡ് സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം ഡി.സി.സി പ്രസിഡണ്ട് അഡ്വ കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സർവ മേഖലകളിലും പരാജയപ്പെട്ട പിണറായി സർക്കാറിൻ്റെ അന്ത്യത്തിന് ആക്കം കൂട്ടുന്ന തരത്തിലായി മാറണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ കെ.പ്രവീൺ കുമാർ പറഞ്ഞു. മരുന്നില്ലാത്ത ആശുപത്രിയും അവശ്യ സാധനങ്ങളില്ലാത്ത മാവേലി സ്റ്റോറും ലഹരി മണക്കുന്ന കലാലയങ്ങളും നികുതിക്കൊള്ളയിലൂടെ പൊറുതിമുട്ടുന്ന ജനങ്ങളുടെയും നാടായി മാറിയത് എട്ടു വർഷത്തെ ഇടതുഭരണത്തിൻ്റെ തിക്തഫലമാണ്. ഈ ദുർഭരണത്തിനെതിരെ സർവ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വാർഡ് പ്രസിഡണ്ട് മണന്തല ദാമോദരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മാസ്റ്റർ മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ കുറ്റിയത്തിൽ ഗോപാലൻ ചുക്കോത്ത് ബാലൻ നായർ ,പാറോളി ശശി, പി.കെ ഗോവിന്ദൻ , കെ.പി സുലോചന ടീച്ചർ, ശശി കല്ലട , ദാസൻ എടക്കുളംകണ്ടി, അബ്ദുൾ കരീം സി.പി എന്നിവർ പ്രസംഗിച്ചു.