സ്ത്രീപക്ഷസർക്കാരെന്ന് മേനി നടിക്കുകയും നാൽപത്തി അഞ്ച് ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ സമരമിരിക്കുന്ന ആശാ വർക്കർമാരുടെ സമരം കണ്ടില്ലെന്നു നടിക്കുകയും പുഛിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽആശാ വർക്കർമാർക്ക് അർഹമായ പരിഗണന നൽകും. ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലുടനീളം മണ്‌ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ നടത്തുന്ന ധർണാ സമരത്തിന്റെ കോഴിക്കോട് ജില്ലാതലഉദ്ഘാടനം ചേമഞ്ചേരിപഞ്ചായത്താഫീസിനു മുന്നിൽ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത് അധ്യക്ഷം വഹിച്ചു. ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷബീർ എളവനക്കണ്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജി തോട്ടോളി, ബ്ലോക്ക് സെക്രട്ടറി കെ.എം.ദിനേശൻ , യൂത്ത് കോൺഗ്രസ് ജില്ലാ ജോ.സെക്രട്ടറി അഡ്വ. ജെറിൽ ബോസ്, പി.ദാമോദരൻ മാസ്റ്റർ, കാപ്പാട് മണ്ഡലം പ്രസിഡന്റ് അനിൽ പാണലിൽ, ഗ്രാമ പഞ്ചായത്തംഗം വത്സല പുല്ല്യത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റംഷി കാപ്പാട്, എന്നിവർ സംസാരിച്ചു. മോഹനൻ നമ്പാട്ട്, ഉണ്ണിക്കൃഷ്ണൻ പൂക്കാട്, ആലിക്കോയ പുതുശ്ശേരി, ഉണ്ണിക്കൃഷ്ണൻ .എൻ . ശിവദാസൻ വാഴയിൽ, മുസ്തഫ പള്ളിവയൽ എ.ടി. ബിജു, സുഭാഷ് കുമാർ എൻ , മണികണ്ഠൻ മേലേ ടുത്ത്, അജയ് ബോസ്, ശ്രീ ഷു എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







