ഗവ. യുപി സ്കൂൾ കന്നൂര് പിടിഎയുടെ ആഭിമുഖ്യത്തിൽ കുട്ടികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ കൂട്ടയോട്ടം, മനുഷ്യച്ചങ്ങല, ബോധവൽക്കരണ സദസ്സ് എന്നിവ സംഘടിപ്പിച്ചു. കന്നൂര് അങ്ങാടിയിൽ നടന്ന കൂട്ടയോട്ടത്തിന് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബീന, പഞ്ചായത്ത് മെമ്പർമാരായ ഗീത പുളിയാറയിൽ, പവിത്രൻ, രേഖ കടവത്ത് കണ്ടി, മിനി കരിയാറത്ത്, പി.ടി.എ പ്രസിഡൻ്റ് സന്തോഷ് പുതുക്കുടി, ഹെഡ്മാസ്റ്റർ പി കെ അരവിന്ദൻ, കെ സി ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
ബോധവൽക്കരണ സദസ്സ് രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്തു. മെമ്പർ ഗീതാ പുളിയാറിയിൽ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു ആലങ്കോട്, സന്തോഷ് പുതുക്കുടി, പി കെ അരവിന്ദൻ, സന്തോഷ് പുതുക്കേമ്പുറം, പി.എം ദാമോദരൻ, സതീഷ് കന്നൂര്, ധർമ്മരാജ് കുന്നാട്ടിൽ, ടി കെ ബാലകൃഷ്ണൻ, ഷാജി പി എന്നിവർ പ്രസംഗിച്ചു. നേരത്തെ നാല് പഞ്ചായത്ത് വാർഡുകളിലെ പൊതുജന പങ്കാളിത്തത്തോടെ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. സ്മിത കെ, ഷിബിന കെ, ജിഷി ആർ ഡി, അഭിലാഷ് ബി കെ, ബിജു കെ എം, നൗഫൽ ടിവി, വിജേഷ് കെ എം, കെ കെ രവി എന്നിവർ നേതൃത്വം നൽകി.