അപകടങ്ങൾക്ക് കാരണമാകുന്ന മൂരാട് പാലത്തിന് സമീപത്തെ ഡിവൈഡറുകൾ: എൻ എച്ച് എ ഐ ക്ക് കത്തുനൽകി എം പി ഷാഫി പറമ്പിൽ

ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം സ്ഥാപിച്ച ഡിവൈഡറുകൾ അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ, ഇത് സംബന്ധിച്ച് എം പി ഷാഫി പറമ്പിൽ, കോഴിക്കോട് എൻ എച്ച് എ ഐ പ്രൊജെക്ട് ഡയറക്ടർക്ക് കത്ത് നൽകി.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുവാൻ സ്ഥാപിച്ച ഡിവൈഡറുകളാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് ഉള്ളടക്കം. നവീകരണം പൂർത്തിയായ റോഡിൻ്റെ ഒരു വശത്തെ രണ്ടുവരി പാതയിൽ ഗതാഗതം നിരോധിച്ചുകൊണ്ട് സ്ഥാപിച്ച ഡിവൈഡറിൽ തട്ടി കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെട്ടതായും കത്തിൽ ചൂണ്ടിക്കാട്ടി. മണ്ണിടിഞ്ഞ ഭാഗം നന്നാക്കി സുരക്ഷിതമായ തരത്തിൽ ബാരിക്കേഡ് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് എം പി യുടെ ആവശ്യം.

തുടർച്ചയായി ഡിവൈഡർ കാരണം അപകടം സംഭവിക്കുന്നതിന് പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് പയ്യോളി ഉമ്മൻചാണ്ടി കൾച്ചറൽ സെൻ്റർ ചെയർമാൻ സബീഷ് കുന്നങ്ങോത്ത് ഷാഫി പറമ്പിൽ എം പിക്ക് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് എം പി യുടെ നടപടി. കഴിഞ്ഞ ദിവസമാണ് ഇരിങ്ങൽ സ്വദേശിയായ യുവാവ് ഡിവൈഡറിലിടിച്ച് മരണത്തിനിരയായത്.

Leave a Reply

Your email address will not be published.

Previous Story

മുണ്ടോത്ത് ഷിഫാ ചാരിറ്റി മെഡിക്കൽ വിങ്ങ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Next Story

എളാട്ടേരി കല്ലേരി ജാനകി അന്തരിച്ചു

Latest from Local News

മൂടാടി ഗ്രാമപഞ്ചായത്തിൽ മത്സ്യതൊഴിലാളികൾക്ക് വല വിതരണം നടത്തി

മൂടാടി ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികൾക്കായി വല വിതരണം നടത്തി. 4 ലക്ഷത്തി എൺപതിനായിരം രൂപയുടെ പദ്ധതി വിഹിതമാണ് വല വിതരണത്തിന് വിനിയോഗിച്ചത്. പഞ്ചായത്ത്

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-10-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-10-2025*ശനി ഒ.പി.പ്രധാന ഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ ഷിജി ‘പി.വി ഓർത്തോവിഭാഗം ഡോ കുമാരൻെ ചെട്ട്യാർ ജനറൽസർജറി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ

തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട തുറന്നു. മേൽശാന്തി നറുക്കെടുപ്പ് നാളെ

തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട ഇന്ന് വൈകുന്നേരം നാല് മണിക്ക് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിച്ചു.