കൊയിലാണ്ടി: എളാട്ടേരി തെക്കെയിൽ ഭഗവതി ക്ഷേത്രോത്സവം മാർച്ച് 31, ഏപ്രിൽ 1,2,3 തിയ്യതികളിൽ ആഘോഷിക്കും. മാർച്ച് 31 ന് കൊടിയേറ്റം, കലവറ നിറയ്ക്കൽ, വെള്ളരി ചൊരിയൽ, കാവു കേറൽ, തണ്ടാൻ്റെ വരവ്, എഴുന്നള്ളിപ്പ്, കലാപരിപാടികൾ, ഏപ്രിൽ ഒന്നിന് കുടവരവ്, എഴുന്നള്ളിപ്പ്, ഇളനീർ കുല വരവ്, വിവിധ തിറകൾ, കാവൂട്ട്, വലിയ വിളക്ക് എഴുന്നള്ളിപ്പ്, രണ്ടിന്, തിരിയാട്ടം, കലശം, ചാന്ത് തേച്ച തിറ, കളംപാട്ട്, വെള്ളരി ചൊരിയൽ, പൂത്താലപ്പൊലികളും, ഇളനീർ കുല വരവുകളും, ഭഗവതി തിറയോടുകൂടിയ താലപ്പൊലി മൂന്നിന് , കളംപാട്ട്, ഗുരുതി തർപ്പണം എന്നിവ നടക്കും.
