പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോകക്ഷയരോഗദിനം ആചരിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോകക്ഷയരോഗദിനം ആചരിച്ചു. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവങ്ങൂർ ബി എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ.ജെ. അദ്ധ്യക്ഷത വഹിച്ചു. തിരുവങ്ങൂർ ബ്ലോക്ക് എച്ച് എസ് ഹരി, പി എച് എൻ എസ് പ്രസന്ന, എച്ച് ഐ മാരായ ബിന്ദുകല, ചന്ദ്രി, പി എച് എൻ പ്രീത എന്നിവർ സംസാരിച്ചു. ദിനാചരണ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ സ്കിറ്റ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.