യു രാജീവൻ മാസ്റ്റർ അനുസ്മരണം നടത്തി

കൊയിലാണ്ടി : ജില്ലാ കോൺഗ്രസ്സ് കമ്മറ്റി മുൻ പ്രസിഡണ്ടായിരുന്ന യു രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ച നടത്തി. ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ, കെ പി സി സി മെമ്പർമാരായ കെ രാമചന്ദ്രൻ, പി രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, ജില്ലാ കോൺഗ്രസ്സ് ഭാരവാഹികളായ വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ മുരളി തോറോത്ത്, കെ ടി വിനോദൻ ,മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി, നടേരി ഭാസ്കരൻ, മനോജ് പയറ്റു വളപ്പിൽ, പി വി വേണുഗോപാൽ, തൻഹീർ കൊല്ലം, എം വി ഷംനാസ്, കെ വി റീന, ദാസൻ, കെ ഉണ്ണികൃഷ്ണൻ, ബാബു പങ്കെടുത്തു.

Leave a Reply

Your email address will not be published.