കൊയിലാണ്ടി നഗരസഭയ്ക്കും കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനും ആദരവ്

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയ കൊയിലാണ്ടി നഗരസഭക്കും ഓഫീസുകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനും ഹരിത കേരള മിഷന്റെ ആദരവ് ലഭിച്ചു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിനാണ് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്.

ഓഫീസിൽ ഉണ്ടാവുന്ന ജൈവ മാലിന്യങ്ങൾ കൃത്യമായി ശാസ്ത്രീയമായി സംസ്കരിച്ചും അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറിയും , ഓഫീസും പരിസരവും ചെടികൾ നട്ടുപിടിപ്പിച്ച് ഭംഗി വരുത്തിയതിനും ,ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ഓഫീസ് പ്രവർത്തിച്ചതിനുമാണ് സിവിൽ സ്റ്റേഷന് ആദരവ് ലഭിച്ചത്. ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പരിസ്ഥിതി സംഗമത്തിൽ വച്ച് നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാറും സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദും തഹസിൽദാർ ജയശ്രീ എസ് വാര്യറും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികൾ തദ്ദേശസ്ഥാപനങ്ങൾ എന്നിവർക്ക് അവരുടെ അനുഭവങ്ങൾ, പ്രവർത്തനങ്ങൾ , മാതൃകകൾ പങ്കുവെക്കാനാണ് ഹരിത കേരള മിഷൻ വേദിയൊരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ പരിസ്ഥിതി സംഗമത്തിൽ പങ്കെടുത്തിട്ടുണ്ട്. മാലിന്യ കൂമ്പാരമായി കിടന്ന സ്ഥലങ്ങളെ വൃത്തിയാക്കി മനോഹരങ്ങളായ 5 പാർക്കുകളാണ് കൊയിലാണ്ടി നഗരസഭ ഒരു വർഷത്തിനുള്ളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പണികഴിപ്പിച്ചിട്ടുള്ളത്.

നഗരസഭയുടെ ഫണ്ടുകളോ സർക്കാരിൻറെ ഫണ്ടുകളോ ഇല്ലാതെയാണ് 5 പാർക്കുകളും അഭ്യു ദയാകാംക്ഷികളുടെ സഹകരണത്തോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. പഴയ ബസ്റ്റാൻഡിന് മുൻവശത്തായി ഹൈവേയോട് ചേർന്ന ‘ഹാപ്പിനസ് പാർക്ക്’, കൊടുക്കാട്ടുമുറി പുഴയോരത്ത് നിർമ്മിച്ച ‘ജൈവവൈവിധ്യ പാർക്ക്’,സിവിൽ സ്റ്റേഷന് സമീപത്ത് നിർമ്മിച്ച ‘സ്നേഹാരാമം’, ബസ്റ്റാൻഡ് പരിസരത്ത് യുഎ കാദറിൻ്റെ പേരിലുള്ള ‘യു എ സാംസ്കാരിക പാർക്ക്’, ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തായി നിർമ്മിച്ച ‘സായാഹ്ന പാർക്ക്’ എന്നിവയാണ് നഗരത്തിലെ പാർക്കുകൾ.

എല്ലാ പാർക്കുകളിലും ചെടികൾ നട്ട് മനോഹരമാക്കുകയും, വൈദ്യുത വിളക്കുകളാൽ ദീപാലങ്കൃതമാക്കുകയും, ആളുകൾക്ക് ഇരിക്കുന്നതിന് ഇരിപ്പിടങ്ങളും, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് വിവിധ പാർക്കുകളിൽ ഒഴിവ് സമയം ചെലവഴിക്കുന്നതിന് പാർക്കുകളിൽ എത്തുന്നത്. നഗരസഭയുടെ ശുചിത്വ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പേർക്കും ഉപഹാരം സമർപ്പിക്കുന്നതായി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടും വൈ: ചെയർമാൻ അഡ്വ. കെ സത്യനും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

രാമനാട്ടുകരയിൽ നിന്ന് കഞ്ചാവ് ഹോൾസെയിൽ ഡീലർമാരെ പിടികൂടി

Next Story

ചേളന്നൂർ എഴേറ് പുതുക്കുടി താമസിക്കും പത്മാവതി അന്തരിച്ചു

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ അന്തരിച്ചു

അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.