ലഹരിക്കെതിരെ കൈകോർത്ത് പൂക്കാട് മർകസ് സ്കൂൾ വിദ്യാർത്ഥികൾ

ആശങ്കപ്പെടുത്തുന്ന ലഹരിക്കൊലകൾക്കിടയിൽ ‘ലഹരിക്കെതിരെ കൈകോർക്കാം നല്ല നാട് നിർമ്മിക്കാം’ എന്ന പ്രമേയത്തിൽ പൂക്കാട് മർകസ് പബ്ലിക് സ്കൂൾ മഴവിൽ ക്ലബ് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ വി മുഹമ്മദ് ശരീഫ് നിർവഹിച്ചു. ചടങ്ങിൽ കൊയിലാണ്ടി അസിസ്റ്റന്റ് സബ് – ഇൻസ്‌പെക്ടർ അബ്ദുൽ രകീബ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ ലഘുലേഖയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

‘ലഹരിക്കെതിരെ കൈകോർക്കാം, നല്ല നാട് നിർമ്മിക്കാം’ എന്ന പ്രമേയത്തിൽ മാർച്ച്‌ 20 മുതൽ മെയ് 20 വരെ നടത്തുന്ന സീറോ ഡ്രഗ്സ് ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി വിളംബരം, കയ്യൊപ്പ്, അക്ഷര യുദ്ധം, കൊളാഷ്, ഡിജി ആന്റി – ഡി, ബ്രില്യൻസ് ടോക്ക് തുടങ്ങി വ്യത്യസ്ത പദ്ധതികൾ നടപ്പാക്കും.

ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജുല, ആശിഫ് അലി സഖാഫി, ഷമീർ കാപ്പാട്, തുടങ്ങിയവർ സംസാരിച്ചു. അജ്മൽ സുഹരി സ്വാഗതവും മുഹ്‌സിൻ മുഇനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വിന്യാസത്തിന്റെ ഭാഗമായി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ കഴിയുന്നതല്ല.

Next Story

ഫാർമസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും; കെപിപിഎ

Latest from Local News

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘കുളിർമ’ എനർജി മേനേജ്മെൻറ് ക്ലാസ് നടത്തി

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘കുളിർമ ‘ എനർജി മേനേജ്മെൻറ് ക്ലാസ് നടത്തി. കിടപ്പുമുറിയുടെ അകം തണുപ്പിക്കാൻ മാർഗം, ടെറസ്സിൽ

ലഹരി വിരുദ്ധ ഭീകരാക്രമണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

നാടിന്റെ നന്മക്കായി ഭീകരാക്രമണത്തിനെതിരെ ലഹരിക്കെതിരെ കുട്ടികൾ അണിനിരന്ന ജാഥക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഐ പി ശ്രീലാൽ ചന്ദ്രശേഖർ ഫ്ലാഗ് ഓഫ്

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികൾക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽ ഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികളുടെ ആത്മാവിന് നിത്യശാന്തി നേർന്നു. മനുഷ്യ മനസ്സുകളിൽ

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) അന്തരിച്ചു

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) 85 അന്തരിച്ചു.  ഭർത്താവ് പരേതനായ മൊയ്തീൻകുട്ടി, മക്കൾ അബൂബക്കർ, മുഹമ്മദലി, അബ്ദുൽ കരീം, റസാക്ക്,