കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിൽ പട്ടയ അസംബ്ലികള്‍ സംഘടിപ്പിക്കും

കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെ പട്ടയ മിഷന്‍ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനും വിവിധ വില്ലേജുകളില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്നങ്ങളുടെ വിവരശേഖരണം നടത്തിയത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി പട്ടയ അസംബ്ലികള്‍ സംഘടിപ്പിക്കും. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ അസംബ്ലി മാര്‍ച്ച് 27 ന് രാവിലെ 10 മണിക്ക് കാനത്തില്‍ ജമീല എം എല്‍ എ യുടെ അധ്യക്ഷതയില്‍ കൊയിലാണ്ടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിൽ നടക്കും. ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 29 ന് രാവിലെ 10 മണിക്ക് സച്ചിന്‍ദേവ് എ എല്‍ എ യുടെ അധ്യക്ഷതയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൾ അസംബ്ലി ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published.