ജീവകാരുണ്യ പ്രവർത്തന രംഗത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തങ്ങളുടേതായ കയ്യൊപ്പ് ചാർത്തിയ ഒ ഐ സി സി ഉനൈസ ഇത്തവണയും വിപുലമായ രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇസ്ത്രാഹ അൽ മാവാസിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളോടൊപ്പം ഉനൈസയിലെ നാനാ തുറകളിൽ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്.
പ്രസിഡന്റ് സാലി കരുവാറ്റ , സെക്രട്ടറി വിശ്വനാഥൻ കാളികാവ് ,ട്രഷറർ കമാലുദ്ദീൻ കൊല്ലം, എകിസ്‌കുട്ടിവ് അംഗങ്ങളായ ഷാജി മണമൽ, പ്രിൻസ് ജോസഫ് ,അഷ്റഫ് വിളക്കുടി, ജലീൽ എറണാകുളം, അബ്ദുൽ അസീസ്, മധു, നഹാസ്, നൗഷാദ്, സജീർ അബ്ദുൾ അസീസ്, ഷാജി തോമസ് എന്നിവരോടൊപ്പം ജാഫർ ചുര്യൻ, ജിജോ രാജൻ, പ്രിൻസ് പുതുപ്പള്ളി എന്നിവർ നേതൃത്വം നൽകി.