എഴു വർഷങ്ങൾക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം വേജസ് എല്ലാ വർക്കിംങ്ങ് ഫാർമസിസ്റ്റുകൾക്കും ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് എപ്രിൽ 7 ന് നടക്കുന്ന ജില്ലാ ഫാർമസിസ്റ്റ് സൂചനാ പണിമുടക്കം വിജയിപ്പിക്കാൻ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ കൺവെൻഷൻ തീരുമാനിച്ചു.
ജില്ലാ ട്രഷറർ കെ.എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ദീപ്തി. ഡി അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരൻ ചെറുവത്ത്, എ.ശ്രീശൻ, ധീരജ് ഗോപാൽ, അനിൽകുമാർ.പി. കെ, ശ്രുതി.കെ.കെ, അനിൽ കുമാർ. കെ എന്നിവർ സംസാരിച്ചു.