കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ നടന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നവോത്ഥാന മൂല്യങ്ങൾ സമകാലിക കേരളത്തിൽ ശോഷണം സംഭവിക്കുന്നതായും അതിനു വേണ്ടി വർഗ്ഗീയ കോർപ്പറേറ്റ് ശക്തികൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം എം.സുരേഷ് സംസാരിച്ചു. വിനോദ് ആതിര സ്വാഗതവും കോണിൽ സുരേഷ് ബാബു നന്ദിയും പറഞ്ഞു. ഐ സജീവൻ അധ്യക്ഷത വഹിച്ചു.

പ്രതിനിധി സമ്മേളനത്തിൽ പി.കെ.ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും ദിലീപ് കുമാർ.കെ സി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. നിഷിത.ടി അധ്യക്ഷയായിരുന്നു. അന്ധവിശ്വാസത്തിനെതിരെ നിയമനിർമ്മാണം നടത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. ടി.പി.സുകുമാരൻ, പി.കെ.അജയകുമാർ, പ്രബിന.കെഎം, പി.കെ.രഘുനാഥ് എന്നിവർ സംബന്ധിച്ചു. കൊയിലാണ്ടി മേഖലാ ഭാരവാഹികളായി നിഷിത.ടി (പ്രസിഡൻ്റ്), ബാലു പൂക്കാട് (വൈസ് പ്രസിഡൻ്റ്), എ.ബാബുരാജ് (സെക്രട്ടറി), വിനോദ് ആതിര (ജോയിൻ്റ് സെക്രട്ടറി), പി.രാധാകൃഷ്ണൻ ( ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഫാർമസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും; കെപിപിഎ

Next Story

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോകക്ഷയരോഗദിനം ആചരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദനം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച