ഡിവൈഎഫ്ഐ അരിക്കുളം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ‘വേണ്ട ലഹരിയും ഹിംസയും’ എന്ന മുദ്രാവാക്യം ഉയർത്തി
ജാഗ്രത പരേഡ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫിസർ സന്തോഷ് ചെറുവോട്ട്
മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു, ബ്ലോക്ക് ട്രഷറർ അനുഷ, സി.കെ.ദിനൂപ് , നിതിൻ ലാൽ , അമൽ രാജ് എന്നിവർ പങ്കെടുത്തു. ജാഗ്രത പരേഡ് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ ഫ്ലാഗ് ഓഫ് ചെയ്തു. അരിക്കുളം മേഖല പ്രസിഡന്റ് ഫിറോസ് ഖാൻ അധ്യക്ഷനായി.
