കേരളത്തിലെ അറിയപ്പെടുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ച് ലഹരിത്താവളം ആക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. നാട്ടിൽ അങ്ങോളമിങ്ങോളം ലഹരി മാഫിയക്കെതിരെ സമരപ്രവാഹം നടക്കുന്നുണ്ടെങ്കിലും മാഫിയകൾ പുതിയ പുതിയ വഴികളും താവളങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് സന്ദർശകർ നിത്യേന എന്നോണം എത്തിക്കൊണ്ടിരിക്കുന്ന ഡ്രൈവിംഗ് ബീച്ച് കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്. പഞ്ചായത്ത് ബസാറിൽ നിന്നും കലകത്ത് ബീച്ചിലേക്ക് നേരെ റോഡുണ്ടെങ്കിലും, ഇത്തിരി വടക്ക് മാറി, ആവിക്കൽ പയ്യോളി പാലത്തിൻ്റെ അരികിലുള്ള സ്റ്റെപ്പ് വഴി ആവിക്ക് വടക്കുഭാഗത്താണ് മാഫിയയുടെ ഇപ്പോഴത്തെ കേന്ദ്രം. വടക്കു ഭാഗത്ത് ആവിയോട് ചേർന്നുള്ള, തിങ്ങി നിറഞ്ഞ കാടുകളാണ് ലഹരിമാഫിയ സംഘം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. കാടിൻ്റെ മറവു കാരണവും, പൊതുവഴി ഇല്ലാത്തതു കൊണ്ടും ഈ ഭാഗം ശ്രദ്ധിക്കപ്പെടാറില്ല എന്ന് മാഫിയ സംഘത്തിന് നന്നായിട്ടറിയാം. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബോധവൽക്കരണവും സംഘടിപ്പിക്കുമെന്നും, യുവതലമുറയുടെ രക്ഷക്കായി വഴികൾ ഒരുക്കുമെന്നും റിയാക്ടീവ് ഫോറം പയ്യോളി സാരഥികളായ ഇബ്രാഹിം തിക്കോടി, ആവിക്കൽ രാമചന്ദ്രൻ എന്നിവർ പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, 30,000 രൂപ പിഴയും.പുതുപ്പാടി , എലോക്കര ,
കൊയിലാണ്ടി : വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയിൽ വിലാസിനി (74) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ: ബൈജു , ഷൈമ,
കൊയിലാണ്ടി നഗരസഭ ഓണം ഫസ്റ്റ് കുടുംബശ്രീ കലോത്സവം ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശരൺ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ
സംസ്ഥാന സര്ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഓഗസ്റ്റ് 31-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. വിവിധ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ