രാമനാട്ടുകരയിൽ നിന്ന് കഞ്ചാവ് ഹോൾസെയിൽ ഡീലർമാരെ പിടികൂടി

കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ സ്ക്വാഡും ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ ജി. ഗിരീഷ് കുമാറും പാർട്ടിയും ചേർന്ന് രാമനാട്ടുകര ലോഡ്ജിൽ നിന്ന് രണ്ടു പേരെ കഞ്ചാവ് സഹിതം പിടികൂടി. ഒഡീഷ സ്വദേശികളായ ബസുദേവ് മഹാപത്ര (34) , ദീപ്തി രഞ്ചൻ മാലിക് (29) എന്നിവരെയാണ് 6.890 കിലോഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. ഒഡീഷയിൽ നിന്ന് ട്രൈയിൻ മാർഗമാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നത്.

കോഴിക്കോട് ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ റൂമെടുത്ത് വില്പന നടത്തുന്നതാണ് ഇവരുടെ രീതി. നിരവധി മലയാളികൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. ആയത് വിശദമായി അന്വേഷിക്കുമെന്ന് അസി. എക്സൈസ് കമ്മീഷണർ ആർ.എൻ.ബൈജു പറഞ്ഞു. കോഴിക്കോട് ഐ ബി എക്സൈസ് ഇൻസ്പെക്ടർ റിമേഷിൻ്റെയും പ്രിവൻ്റീവ് ഓഫീസർ പ്രവീൺ കുമാറിൻ്റെയും സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

അസിസ്റ്റൻ്റ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവൻ്റീവ് ഓഫീസർ ഷാജു സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിത്തു , അജിത്ത്, ഫറോക്ക് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് .ടി,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രാഗേഷ് ടി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സവീഷ്. എ, രജുൽ.ടി , ആരിഫ് വി.പി, ഗ്രേഡ് ഡ്രൈവർ എഡിസൺ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്ന യു.രാജീവൻ മാസ്റ്ററെ ബാങ്ക് ഭരണസമിതി അനുസ്മരിച്ചു

Next Story

കൊയിലാണ്ടി നഗരസഭയ്ക്കും കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനും ആദരവ്

Latest from Local News

കൊയിലാണ്ടി നഗരസഭ ഓണം ഫസ്റ്റ് കുടുംബശ്രീ കലോത്സവം ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശരൺ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ഓണം ഫസ്റ്റ് കുടുംബശ്രീ കലോത്സവം ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശരൺ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ

മാവേലിക്കസ് 2025 പൂക്കള മത്സരം ആറ് വേദികളിലായി

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഓഗസ്റ്റ് 31-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. വിവിധ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ