വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരൻ മരണത്തിന് കീഴടങ്ങി

വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 15 കാരൻ മരണത്തിന് കീഴടങ്ങി. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ്‌ ഷജൽ ആണ് മരിച്ചത്.  അയൽവാസിയുടെ സ്കൂട്ടർ ആയിരുന്നു ഷജൽ ഓടിച്ചിരുന്നത്. പുത്തൂരിൽവച്ച് ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Leave a Reply

Your email address will not be published.