ഊരളളൂർ : അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊരള്ളൂരിൽ ചിറയിൽ അഷറഫിന്റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നി വീണു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പന്നിയെ വെടിവെച്ചു കൊന്ന ശേഷം മറവു ചെയ്തു . പെരുവണ്ണാമൂഴി ഫോറസ്റ്റ് സെക്ഷൻ ഓഫിസർ പത്മനാഭൻ, വാച്ചർ രവിന്ദ്രൻ, ഷൂട്ടർ എം.കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
