ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ 286 ദിവസത്തെ ദൈർഘ്യമേറിയ ഇടവേളക്ക് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനും ബുച്ച് വിൽമോറിനും ‘ബിഗ് സല്യൂട്ട് ‘ നൽകിക്കൊണ്ട് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, ഡെപ്യൂട്ടി ലീഡർ ടി.പി. ജസമറിയം എന്നിവർ സുനിതാ വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെയും വേഷമണിഞ്ഞെത്തി
കുട്ടികളുമായി സംവദിച്ചു. ബഹിരാകാശ നിലയത്തിലെ വിശേഷങ്ങൾ അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.
എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വി.ടി. ഐശ്വര്യ, പി. നൂറുൽ ഫിദ, അശ്വതി വിശ്വൻ, സി.ഖൈറുന്നിസാബി, എസ്.ആൻവി, പാർവണ ബിശ്വാസ്, മുഹമ്മദ് റയ്യാൻ, റെജ ഫാത്തിമ,നൂസ മെഹറിൻ, പി.സിന്ധു, വി.പി.സരിത എന്നിവർ സംസാരിച്ചു.
Latest from Local News
കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്
അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്
കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി
വടകര: കോൺഗ്രസ്സ് നേതാവും,ആദ്യ കാല വോളി ബോൾ താരം ,സാമൂഹിക പ്രവർത്തകനുമായ വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ (59) (വേണുക്കുട്ടൻ ) അന്തരിച്ചു.
ചോമ്പാല: മിനി സ്റ്റേഡിയത്തിൽ മെയ് മുന്ന് മുതൽ നടക്കുന്ന കടത്തനാട് അങ്കം അങ്കത്തട്ടിന്റെ തറക്കല്ലിടൽ കർമ്മം പത്മശ്രീ മിനാക്ഷി ഗുരുക്കൾ ഉദ്ഘാടനം