കീഴരിയൂർ : ജനങ്ങൾക്ക് ഐക്യബോധവും സുരക്ഷയും നൽകേണ്ട സർക്കാരുകൾ രാഷ്ട്രീയ ലാഭത്തിനും അധികാര നിലനിൽപ്പിനുമായി സ്വീകരിക്കുന്ന നയങ്ങൾ നാടിന് ശാപമായി മാറുകയാണെന്ന്ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. കേന്ദ്ര സർക്കാർ മതവൈരം വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുമ്പോൾ കേരളത്തിൽ പിണറായി സർക്കാർ ലഹരി മാഫിയയ്ക്കും അക്രമകാരികൾക്കും കീഴടങ്ങിയാണ് ഭരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് അതിക്രമങ്ങളും കൊലപാതകങ്ങളും അനുദിനം വർദ്ധിക്കുന്നതെന്നും ഇതിനെതിരെ ജാഗ്രതയോടു കൂടി ജനങ്ങൾ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴരിയൂർ മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡണ്ട് എം.എൻ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ , ടി.കെ.ഗോപാലൻ, കെ.കെ ദാസൻ, ചൂക്കോത്ത് ബാലൻ നായർ ,ബി ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ഒ.കെ കുമാരൻ, കെ.സി രാജൻ, സുലോചന സിറ്റാഡൽ, എൻ.എം സവിത, രജിത് ടി.കെ, കെ.വിശ്വനാഥൻ ടി.കെ മുരളി പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







