ഫാസിസ്റ്റ് സർക്കാറുകൾക്കെതിരെ ജനകീയ പ്രതിരോധം ഉയരണം: കെ.എം അഭിജിത്ത്

രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ദേശീയപ്രസ്ഥാനമായ കോൺഗ്രസ് നാളിതുവരെ രാജ്യ നന്മയ്ക്കു വേണ്ടിയാണ് പ്രവർത്തിച്ചതെങ്കിൽ രാജ്യത്തെ പുതിയ ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വിദ്യാഭ്യാസവകാശ നിയമവും വിവരാവകാശ നിയമവും ഭക്ഷ്യസുരക്ഷാ പദ്ധതിയും നടപ്പിലാക്കിയ കോൺഗ്രസ് രാജ്യത്ത് മാറ്റങ്ങൾ സൃഷ്ടിച്ചെങ്കിൽ ഈ നേട്ടങ്ങളില്ലാതാക്കാനാണ് ബി.ജെ പി സർക്കാർ ശ്രമിക്കുന്നതെന്നും സർക്കാറിൻ്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരെ നാടെമ്പാടും ജനകീയ പ്രതിരോധങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കീഴിരിയൂർ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡണ്ട് എൻ.എം പ്രഭാകരൻ അധ്യക്ഷത ഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, മുനീർ എരവത്ത്, ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് വി.ടി. സൂരജ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്. സുനന്ദ്, സുലോചന കെ.പി, ചുക്കോത്ത് ബാലൻ നായർ, ശശി പാറോളി, സവിത നിരത്തിൻ്റെ മീത്തൽ, ടി.എം പ്രജേഷ് മനു, അശോകൻ പാറക്കീൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ ഏട്ടാം വാർഡിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

Next Story

മണ്ണിലിറങ്ങിയ നക്ഷത്രങ്ങൾക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൻ്റെ ബിഗ് സല്യൂട്ട്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കലാസാഹിത്യ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ