അരിക്കുളം: കുട്ടികളുടെ നാടക പരിശിലന പരിപാടിയായ പൂമ്പാറ്റ നാടകക്കളരി മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ നടക്കും .നാടക പ്രവർത്തകനായ ശ്രീജിത്ത് കാഞ്ഞിലശ്ശേരിയാണ് മൂന്ന് ദിവസത്തെ ക്യാമ്പ് നയിക്കുന്നത്. ക്യാമ്പ് കോഡിനേറ്ററായി സനിൽകുമാറിനെ തെരെഞ്ഞെടുത്തു. മൂന്നിന് വൈകീട്ട് ഏഴ് മണിക്ക് ഊരള്ളൂരിൽ വർഷത്തെ സംഗീത നാടക അക്കാദമി അവാർഡ് നേടിയ മാടൻ മോക്ഷം നാടകം അരങ്ങേറും. സംഘാടക സമിതി ചെയർമാനായി പി .എം . വിനോദ് കുമാറിനെയും കൺവീനറായി പി. ഗിരീഷിനെയും ട്രഷററായി രാജീവൻ താപ്പള്ളിയെയും തെരെഞ്ഞെടുത്തു. ചെയർമാൻ ഇ.പി.രതീഷ്, ടി .പി അനിൽകുമാർ, ശശീന്ദ്രൻ നമ്പൂതിരി, ഇ .ദിനേശൻ , അനീഷ് കുന്നത്ത്, ശശി ഊട്ടരി,രതീഷ് കല്ലിൽ എന്നിവർ സംസാരിച്ചു.
60 പേർക്കാണ് ക്യാമ്പിൽ പ്രവേശനം.താല്പര്യമുള്ളവർ താഴെ തന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം
8113907676,9645035963
Latest from Local News
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഏക സർക്കാർ കോളേജാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് കൊയിലാണ്ടി. കോരപ്പുഴക്കും മൂരാട്
കാപ്പാട്: വേനലവധിയായതോടെ കാപ്പാട് തീരത്തേക്കുളള സന്ദര്ശകര് കൂടുന്നു. മിക്ക ദിവസങ്ങളിലും മൂവ്വായിരത്തോളം സഞ്ചാരികള് ഇവിടെയെത്തുന്നതായാണ് കണക്ക്. ഞായറാഴ്ച പോലുളള അവധി ദിനങ്ങളില്
2025-26 അധ്യയന വർഷം ഗവ : റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്കീഴിൽ പ്രവർത്തിച്ചു വരുന്ന
കീഴരിയൂർ ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ രംഗത്ത് യു.പി തലം വരെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന സ്ഥാപനമായ കുറുവങ്ങാട് സെൻട്രൽ യു പി