കൊയിലാണ്ടി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, അതിക്രമങ്ങൾക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും, ക്യു ബ്രഷ് കൊയിലാണ്ടിയുടെയും നേതൃത്വത്തിൽ ചിത്രകാരന്മാരുടെ പ്രതിരോധം സംഘടിപ്പിച്ചു. ടി. എൽ. എസ്. സി. സെക്രട്ടറി ദിലീപ് കാരയാട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ടി.എൽ. എസ്. സി ചെയർമാനും ജില്ലാ ജഡ്ജിയുമായ കെ. നൗഷാദലി , സബ് ജഡ്ജ് വി.എസ്. വിശാഖ് , മുൻസിഫ് രവീണ നാസ്, മജിസ്ട്രേറ്റ് അജി കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ക്യൂ ബ്രഷ് സെക്രട്ടറി സായ്പ്രസാദ് ചിത്രകൂടം നേതൃത്വം നൽകി. ചിത്രകാരന്മാരായ ദിനേഷ് നക്ഷത്ര, ശിവാസ് നടേരി, ഹംസത്ത് പാലക്കിൽ, അനുപമ, മിത്ര, സിഗ്നി ദേവരാജ്, റഹ്മാൻ കൊഴുക്കല്ലൂർ, റിയ അനൂപ്, സുബാസി, സജീവ് കീഴരിയൂർ എന്നീ കലാകാരന്മാർ ചിത്രരചന നടത്തി.
Latest from Local News
എടവരാട് എ. എം. എൽ. പി സ്കൂളിന്റെ 93ാം വാർഷികവും ലഹരിവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. പ്രശസ്ത പിന്നണി ഗായകൻ ശ്രീജിത്ത് കൃഷ്ണ
കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ചെയ്ത മനോരമയുടെ പോക്കറ്റ് കലണ്ടർ മലബാർ ദേവസ്വം ബോർഡ്
ജോയൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ 56ാമത് സംസ്ഥാന വാർഷിക സമ്മേളനം 2025 മെയ് 12 മുതൽ 15 വരെ
കൊയിലാണ്ടി: പെരുവട്ടൂര് പീച്ചാരി സത്യനാഥന് (60) അന്തരിച്ചു. അച്ഛന് പരേതനായ പത്മനാഭന് നായര്, അമ്മ പരേതയായ സരോജിനി അമ്മ. ഭാര്യ: സിനി.
കുരുടിമുക്ക് ചാവട്ട് സ്വദേശി എം.ഡി.എം.എയുമായി പിടിയിൽ. റൂറൽ എസ് പി കെ ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി