കൊയിലാണ്ടി : വിദ്യാലയങ്ങളിൽ ലഹരി വിതരണത്തെ സഹായിക്കുന്ന വിദ്യാർത്ഥി സംഘടനകളെ നിരോധിക്കണമെന്ന് എൻ ടി യു ആവശ്യപ്പെട്ടു. ലഹരി വ്യാപനത്തിനെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് ദീപം തെളിയിച്ചു ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രതിരോധ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ” മയങ്ങല്ലേ മക്കളേ , മറക്കല്ലേ മൂല്യങ്ങൾ ‘ എന്ന സന്ദേശവുമായി കൊയിലാണ്ടി നടന്ന പരിപാടി എൻ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ടി .അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. ഷാജി മോൻ അധ്യക്ഷനായി. കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ.കെ.വൈശാഖ് , സതീഷ് പാലോറ, പി. വി സംജിത് ലാൽ എന്നിവർ സംസാരിച്ചു. ചിത്ര കലാ അധ്യാപകരായ സിഗ്നി ദേവരാജൻ , സുരേഷ് ഉണ്ണി, രമേശ് പൂക്കാട് എന്നിവർ ചടങ്ങിൽ ചിത്രം വരച്ചു. കലാമണ്ഡലം പ്രശോഭ് ,ഗിരീഷ് കുമാർ നന്മണ്ട എന്നിവർ തെരുവ് നാടക അവതരിപ്പിച്ചു.
