കോഴിക്കോട് : സർക്കാർ മേഖലയിൽ നിയമന നിരോധനവും സാമ്പത്തിക അടിയന്തിരാവസ്ഥയും അടിച്ചേൽപ്പിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ദിനേശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ധനവകുപ്പ് ഇറക്കിയ ഉത്തരവിലൂടെ ടൈപ്പിസ്റ്റ് ,ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ PSC വഴി നിയമനം നടത്തേണ്ടതില്ല പകരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയാൽ മതിയെന്ന തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ടൈപ്പിസ്റ്റ് ,ഓഫീസ് അറ്റൻഡൻ്റ് തസ്തികകൾ നിർത്തലാക്കുന്നതിനെതിരെ എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ പയിമ്പ്ര രഞ്ജിത്ത് കുന്നത്ത് ജില്ലാഭാരവാഹികളായ അനീഷ്‌കുമാർ കെ പി, സന്തോഷ്‌കുമാർ കുനിയിൽ, അഖിൽ എ. കെ എം സുരേന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പികെ, ട്രഷറർ നിഷാന്ത് കെ ടി എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് പ്രഗിൽ അനുരാഗ് പി എം, സുബീഷ് കെ, രമേശൻ, ബിന്ദു പി, ടെസ്സി വിൽ ഫ്രഡ്, ജയശ്രീ എന്നിവർ നേതൃത്വം നൽകി.
Latest from Main News
ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ
ടെലിഗ്രാം ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു. നമുക്ക് ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കാൻ ശ്രമ്മിക്കാതിരിക്കുക. ലിങ്ക് ഓപ്പൺ ആക്കുന്ന പക്ഷം
നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ട്രാൻസ്പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമര
ബിവറേജസ് കോർപറേഷൻ ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കാൻ ഔട്ലെറ്റുകൾ തോറും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാനാണ്
സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ