കൊയിലാണ്ടി മുനിസിപ്പാലിറ്റി 2024-25 വർഷത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ശ്രീമതി. ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സന്മാരായ ശ്രീമതി. പ്രജില,വാർഡ് കൗൺസിലർമാരായ ശ്രീ വൈശാഖ്, ശ്രീ സുധാകരൻ, ശ്രീമതി സിന്ധു സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
50 പേർക്കാണ് മുനിസിപ്പാലിറ്റി തൻവർഷം വാട്ടർ ടാങ്ക് വിതരണം ചെയുന്നത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി ആതിര സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫിഷറീസ് ഓഫീസർ നന്ദി അറിയിച്ചു. 4000 രൂപയോളം യൂണിറ്റ് കോസ്റ്റ് വരുന്ന ടാങ്കിന് 75% കോസ്റ്റ് മുൻസിപ്പാലിറ്റി വഹിക്കുന്നതാണ്. തൻവർഷം 200000 രൂപയാണ് മുനിസിപ്പാലിറ്റി വകയിരുത്തിയത്.