കായക്കൊടി മണ്ഡലം കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

കായക്കൊടി: കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിലും സത്യം, അഹിംസ തുടങ്ങിയ’ മൂല്യങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുകയും അത് ജീവിതചര്യയാക്കുകയും ചെയ്ത്പൊതു പ്രവർത്തകർക്ക് മാതൃകയായി തീർന്ന മഹാനായിരുന്നു ഗാന്ധിജി എന്ന് ഡി.സി.സി ജനൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. കായക്കൊടി മണ്ഡലം 11, 12വാർഡ്‌ കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡൻ്റായതിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. പത്മനാഭൻ അദ്ധ്യക്ഷനായി.

സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കാവിൽ പി. മാധവൻ മുഖ്യ പ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൻ കോരങ്കോട്ട്, മണ്ഡലം പ്രസിഡൻ്റ് കെ.പി. ബിജു, സജിഷ എടക്കുടി, പി.കെ. സുരേഷ്, കെ. എം. രഘുനാഥ്, സി.കെ. ബാലകൃഷ്ണൻ, വി.വിജേഷ്, ഒ.രവീന്ദ്രൻ, ഇ. ലോഹിതാക്ഷൻ, ഒ. പി. മനോജ്, കെ.പി. ഹമീദ്, എൻ.സി.കുമാരൻ, പി.സി രവീന്ദ്രൻ, കെ. എസ്. അജിതകുമാരി, സി.പി. കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മുനിസിപ്പാലിറ്റി മത്സ്യ തൊഴിലാളികൾക്ക് ഇരു ചക്രവാഹനം ഐസ്‌ബോക്സ് എന്നിവ വിതരണം ചെയ്തു

Next Story

കൊയിലാണ്ടി മുൻസിപ്പാലിറ്റി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ