വിശുദ്ധ റമദാൻ സഹനത്തിന്റെയും കാരുണ്യത്തിന്റെയും കാലം; ബെന്നി ബഹന്നാൻ

പരിശുദ്ധ റമദാൻ സഹനത്തിന്റെയും കാരുണ്യത്തിന്റെയും കാലമെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. ദുബായിൽ ഉമ്മൻ ചാണ്ടി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി കൾച്ചറൽ ഫോറം ചെയർമാൻ നദീർ കാപ്പാട് അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടി കൾച്ചറൽ ഫോറത്തിന് കീഴിലുള്ള പ്രഥമ ജീവകാരുണ്യ പുരസ്‌കാരം സിറാജ്ജുദ്ധീൻ മുസ്തഫ ഏറ്റുവാങ്ങി.

ഉമ്മൻ ചാണ്ടി ഏറ്റെടുത്ത് നടത്തിയ സാമൂഹിക പദ്ധതികൾ ഓരോന്നും ജനമസ്സിൽ വലിയൊരു സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും മരണശേഷവും ജനമനസ്സിൽ ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുന്നു എന്നും ബെന്നി ബെഹനാൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിയോഗം ഉണ്ടാക്കിയ വിടവ് നികത്താൻ കാലാന്തരങ്ങളോളം കാത്തിരുന്നാലും സാധിക്കുകയില്ല. അധികാര ഗർവ്കൊണ്ടല്ലാതെ സ്നേഹംകൊണ്ടും തന്റെ സമീപനം കൊണ്ടും ഒരു സമൂഹത്തെ എങ്ങനെ വളർത്തികൊണ്ട് വരാൻകഴിയുമെന്നും എന്നും ഉമ്മൻ ചാണ്ടി നമുക്ക് കാണിച്ചു തന്നു, ഒരു ഭരണകർത്താവിന് തന്റെ മൂല്യബോധം കൊണ്ട് ഒരു നാടിനെ എങ്ങനെ നയിക്കാൻ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഉമ്മൻ ചാണ്ടി.

ആൾക്കൂട്ടം എന്നും ഉമ്മൻ ചാണ്ടിക്ക് ആവേശം ആയിരുന്നു, ആൾക്കൂട്ടത്തിൽ നിന്നാണ് അദ്ദേഹത്തിന് ജീവവായു ലഭിച്ചിരുന്നത്. ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർക്ക് ഉമ്മൻ ചാണ്ടിയുടെ നിസ്വാർത്ഥ സേവനത്തിലൂടെ ഇന്നും ഊർജമായി ജീവിക്കുകയാണ് ഉമ്മൻ ചാണ്ടി എന്നും ബെന്നി ബഹന്നാൻ പറഞ്ഞു.

തന്റെ രാഷ്രീയ ജീവിതത്തിൽ പല സ്ഥാനങ്ങളിലും പ്രവർത്തിക്കുവാൻ സാധിച്ചു എങ്കിലും അതിനേക്കാൾ ഭാഗമായി താൻ കരുതുന്നത് ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹിയുമായുള്ള സൗഹൃദത്തെയാണ് എന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേര് നോമ്പ്തുറയിൽ പങ്കെടുത്തു. നൗഫൽ കല്ലിങ്ങൽ, റഹീസുദ്ധീൻ, മുസ്തഫ ദാരിമി,ഹൈദർ തട്ടത്താഴത്ത്, ജെബിൻ ഇബ്രാഹിം,ആരിഫ് ഒറവിൽ, ലത്തീഫ് എം എൻ, നാസർ നാലകത്ത്,നൂറുൽ ഹമീദ്, ബിബിൻ ജേക്കബ്, റിയാസ് മുണ്ടേരി, സജീർ ഏഷ്യാട്, പോൾ ജോർജ്, എന്നിവർ സംസാരിച്ചു. മുനീർ കുംബ്ലെ സ്വാഗതവും ജേക്കബ് പത്തനാപുരം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചാലിക്കര കൂടക്കണ്ടി സദാനന്ദൻ അന്തരിച്ചു

Next Story

രജിസ്റ്റാർ ഓഫിസ് റോഡ് ഗതാഗതയോഗ്യമാക്കണം

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ◼️◼️◼️◼️◼️◼️◼️◼️ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ്

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

  സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍