കോഴിക്കോട് മലാപ്പറമ്പ് – ചേവരമ്പലം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇന്ന് രാവിലെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയാണ് റോഡിന്റെ മധ്യഭാഗത്ത് ഗർത്തം ഉണ്ടായത്. റോഡിന്റെ പാതി ഭാഗം തകർന്ന് തൊട്ടടുത്ത വീടുകളിലും കടകളിലും വെള്ളം കയറി. രാവിലെ 9 മണിയോടെയാണ് ഗർത്തം ഉണ്ടായത്.
മെഡിക്കൽ കോളജിലേക്ക് അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് പൊടുന്നനെ ഗർത്തം രൂപപ്പെട്ടത്. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തൊട്ടടുത്തുള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം ഒഴുകിയെത്തി.