പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന് ഫയർ സ്റ്റേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ യാത്രയയപ്പ്

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ. പി.സി.പ്രേമന് ഫയർ സ്റ്റേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി.രജീഷ് ഉദ്ഘാടനം ചെയ്തു. വകുപ്പിലെ നിരവധി ഓഫീസർമാരും പേരാമ്പ്ര നിലയത്തിലെ മുൻകാല സഹപ്രവർത്തകരും സിവിൽ ഡിഫൻസ്, ആപ്ത മിത്ര വളണ്ടിയർമാരും നാട്ടുകാരും മാധ്യമപ്രവർത്തകരും പി.സി പ്രേമന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയപ്പോൾ ധന്യമായ പരിപാടിയായി മാറി.

സ്റ്റേഷൻ ഓഫീസർമാരായ പി .കെ പ്രമോദ്, പി .കെ ഭരതൻ, ശ്രീ. അരുൺ, ഫയർ സർവീസിലെ സംഘടനകളെ പ്രതിനിധീകരിച്ച് കെ ഷജിൽ കുമാർ, കെ കെ ഗിരീശൻ, ഹോം ഗാർഡ് സുരേഷ് എന്നിവരും ഉപഹാരങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്തുത്യർഹ സേവനത്തിനുള്ള ഈ വർഷത്തെ രാഷ്ട്രപതിയുടെ പുരസ്കാരവും മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുള്ള പി.സി പ്രേമൻ മറ്റ് സേനാംഗങ്ങൾക്കും ഒരു മികച്ച മാതൃകയാണെന്ന് ഉദ്ഘാടനകൻ പരാമർശിച്ചു.
സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപൻ, കുഞ്ഞിക്കണ്ണൻ, ആപ്ത മിത്ര വളണ്ടിയർ, എം ഷിജു, കെ .ദിലീപൻ, എം. വാസു എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് പി.സി പ്രേമൻ അദ്ദേഹത്തിൻറെ സേവനകാലത്തെ നല്ല നിമിഷങ്ങൾ ഓർത്തെടുത്തുകൊണ്ട് മറുപടി പ്രസംഗം നടത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി എം. മനോജ് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

രജിസ്റ്റാർ ഓഫിസ് റോഡ് ഗതാഗതയോഗ്യമാക്കണം

Next Story

കാവുന്തറ ചെമ്മലപ്പുറം ചാത്തൊത്തു കുഴിയിൽ ഫാത്തിമ അന്തരിച്ചു

Latest from Local News

പന്തലായനി ബ്ലോക്ക് തല പഠനോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: ഏപ്രിൽ 27 ന് നടക്കുന്ന പന്തലായനി ബ്ലോക്ക് തല പഠനോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ്

നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാടൊന്നാകെ ഒരേ മനസായ് ഒറ്റക്കെട്ടായി രംഗത്ത്

കുറ്റ്യാടി : ഗുരുതരമായ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് എടക്കുടി നാണുവിനെ (51) ജീവിതത്തിലേക്ക് തിരിച്ചു

കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

കൊയിലാണ്ടി:കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. കളിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാവിലെ

ലൈഫ് ഈസ് ബ്യൂട്ടിഫുൾ : ഞാനും എൻ്റെ കുടുബവും ലഹരിമുക്തം പദ്ധതിയുമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ്

സംസ്ഥാന നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന്റെ ഭാഗമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ്

ഏപ്രിൽ 20 മുതൽ 26 വരെ നടക്കുന്ന നൊച്ചാട് ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു

ഏപ്രിൽ 20 മുതൽ 26 വരെ പഴയ പഞ്ചായത്താപ്പീസ് പരിസരത്ത് വെച്ച് നടക്കുന്ന നൊച്ചാട് ഫെസ്റ്റിൻ്റെ ലോഗോ പ്രശ്സത നാടക സംവിധായകൻ