അരിക്കുളം:ലഹരിക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട് എന്ന മുദ്രാവാക്യമായി അരിക്കുളം ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ കലാജാഥ വിവിധ ഭാഗങ്ങളില് പര്യടനം നത്തി. വിവിധ സ്വീകരണകേന്ദ്രങ്ങളില് ജാഥയെ വരവേല്ക്കാന് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും അണിനിരന്നു. കര്ട്ടന് പേരാമ്പ്രയുടെ കലാ പ്രവര്ത്തകന് കെ.സി. കരുണാകരന്റെ നേതൃത്വത്തില് ജീവിതം മനോഹരമാണ് എന്ന നാടകം അരങ്ങേറി. വിവിധ കേന്ദ്രങ്ങളില് പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന് , വൈസ് പ്രസിഡന്റ് കെ.പി. രജനി, സ്ഥിരം സമിതി ചെയര്മാന്മാരായ എം. പ്രകശന്, എന്.വി. നജീഷ് കുമാര് ,എന്.എം. ബിനിത, മെമ്പര്മാരായ കെ.എം. അമ്മത്, എ.കെ. ശാന്ത,എം. കെ. നിഷ എന്നിവര് സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







