കൊയിലാണ്ടി: “ഞാനും എന്റെ കുടുംബവും ലഹരി മുക്തം” എന്ന മുദ്രാവാക്യവുമായി എൻ.എസ്.എസ്. വിദ്യാർത്ഥികൾ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കി. നാഷണൽ സർവ്വീസ് സ്കീം (NSS) സംസ്ഥാന കാര്യാലയവും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ വെച്ച് പ്രചാരണ പരിപാടിയുടെ തുടക്കം കുറിച്ചു.
നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന ഓഫീസർ ഡോ. ആർ.എൻ. അൻസർ ഉദ്ഘാടനം നിർവ്വഹിച്ചു. വീടുകളിലും വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും ‘ലഹരി മുക്തം ഞാനും ഞാനും എൻ്റെ കുടുംബവും ‘ എന്ന സ്റ്റിക്കർ പതിപ്പിക്കുകയും അതോടനുബന്ധിച്ച് ലഹരിക്കെതിരായ ബോധവൽക്കരണം നടത്തുകയും ചെയ്തു. ലഹരിക്കെതിരെ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയും, ലഹരിക്കെതിരെ വിട്ട് വീഴ്ച ഇല്ലാത്ത ഒരു പുതു തലമുറയെ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊയിലാണ്ടിയിലെ ഓട്ടോ, ബസ് തുടങ്ങിയ വാഹനങ്ങളിൽ എൻ.എസ്.എസ് വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്റ്റിക്കർ പതിപ്പിച്ചു.
കോഴിക്കോട് ജില്ല എൻ എസ് എസ് ആസാദ് സേനയുടെ നേതൃത്വത്തിൽ പയ്യോളി എ.വി.എ.എച്ച് ആർട്സ് ആൻ്റ് സയൻസ് കോളേജ് , കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ്, മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡുകേഷൻ, മൂടാടി മലബാർ കോളേജ്, ഇലാഹിയ കോളേജ് കൊയിലാണ്ടി എസ് എൻ ഡി പി കോളേജ്, എസ് എ ആർ ബി ടി എം ഗവ. കോളേജ് മുചുകുന്ന് എന്നീ കോളേജുകളിലെ എൻ എസ് എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാംപെയിനിന്റെ ഭാഗമായി മനുഷ്യ ചങ്ങല, തെരുവുനാടകം, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, എന്നിവ നടത്തി.കൊയിലാണ്ടി മുൻസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു വാർഡ് കൗൺസിലർ അസീസ് കെ, ജില്ലാ കോർഡിനേറ്റർ ഫസിൽ അഹമ്മദ്,എൻ എസ് എസ് ആസാദ് സേന ജില്ല കോർഡിനേറ്റർ ലിജോ ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ ഫാതിമത്ത് മാഷിത പി ,സംസ്ഥാന റിസോഴ്സ് പേഴ്സൺസ് ഡോ സംഗീത കൈമൾ,ഷാജി കെ,സിനു ബി കെ പ്രോഗ്രാം ഓഫീസർമാരായ രജിന ടി എ, റാഷിന വി ,റിൻഷിത് എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി
നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്
മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20