മുചുകുന്ന് : കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ട് രൗദ്രഭാവത്തിലുള്ള വലിയ വട്ടളം ഗുരുതി തർപ്പണം നടക്കും. അജിത്ത് കുമാർ വടേക്കര കാർമ്മികത്വം വഹിക്കും . വിശേഷാൽ പൂജകൾ . ലളിതാ സഹസ്രനാമജപം ദീപാരാധന രാത്രി 12 മണി അരിങ്ങാട് എറിയൽ 29 ന് കാലത്ത് കൗളാചാര സമ്പ്രദായത്തിൽ ശക്തി പൂജ നടത്തി ആചാരാനുഷ്ഠാനങ്ങൾക്കായി അരീക്കണ്ടി യോഗക്കാർ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടും. കൊടുങ്ങല്ലൂർ തമ്പുരാനിൽ നിന്നും ക്ഷേത്രത്തിലേക്ക് അവകാശമായ പുടവ ഏറ്റുവാങ്ങി തീരിച്ചു പോരും –
