അത്തോളി : പാലോറത്ത് കാവ് ഭഗവതി ക്ഷേത്രോത്സവം മാർച്ച് 26 മുതൽ 30 വരെ നടക്കും. ക്ഷേത്രം മേൽശാന്തി സുമേഷ് നന്താനത്തിൻ്റെ കാർമ്മികത്വത്തിൽ ക്ഷേത്രം രക്ഷാധികാരികളായ സി കെ രാഘവൻ, കൊല്ലോത്ത് കൃഷ്ണൻ എന്നിവർ ചേർന്ന് കൊടിയേറ്റി . ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആർ. എം. കുമാരൻ , പി . രമേശൻ , എൻ. ഡി. ജോഷി , സി . കെ . കെ ശങ്കരൻ, എം. കെ രവീന്ദ്രൻ, സന്തോഷ് കുനിയേലത്ത് , ടി .ടി മൈഥിലി, എം. കെ ശാലിനി എന്നിവർ നേതൃത്വം നൽകി. തുടർന്ന് നിറത്തിന് പണം നൽകൽ ചടങ്ങ് നടത്തി. 26 ന് രാവിലെ ആറ് മുതൽ വൈകീട്ട് 6.30 വരെ അഖണ്ഡനാമജപം . 27 ന് രാവിലെ എട്ടിന് പൊങ്കാല സമർപ്പണം. 28 ന് രാവിലെ 10 ന് കലവറ നിറയ്ക്കൽ , വൈകീട്ട് സർപ്പബലി , 7 .30 ന് കലാപരിപാടികൾ.
29 ന് രാവിലെ 10 ന് അദ്ധ്യാമിക പ്രഭാഷണം വൈകീട്ട് അഞ്ചിന് കീഴക്കേടത്ത് ഇല്ലത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും അത്തോളി രാരോത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും ആഘോഷ വരവ്. 5.30 ന് ഗുരുതി തർപ്പണം . രാത്രി 9 ന് മുല്ലക്കൽ പാട്ട് എഴുന്നള്ളിപ്പ് തുടർന്ന് കളം മായ്ക്കൽ.
30 ന് വൈകീട്ട് ഗുരുതി തർപ്പണം, കാരയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി. രാത്രി 9 ന് ഭഗവതി തിറ , തായമ്പക , 10.30 ന് അഭിനയ കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം കേരള സിംഹം പഴശ്ശിരാജ. പുലർച്ചെ നാലിന് മുന്നൂറ്റൻ കണ്ടി മുരളീധരൻ്റെ നേതൃത്വത്തിൽ കൂത്ത് ഉത്സവം നടക്കും
ഏപ്രിൽ നാലിന് ദണ്ഡന് സമർപ്പണത്തോടെ ഉത്സവം സമാപിക്കും.
Latest from Local News
കൊയിലാണ്ടി: പെരുവട്ടൂർ കൊങ്ങിണിപ്പുറത്ത് മീത്തൽ നാരായണൻ (53) അന്തരിച്ചു. ഭാര്യ: ഷൈനി. പരേതരായ ചെക്കോട്ടിയുടേയും കുട്ടൂലിയുടെയും മകനാണ്. സഹോദരൻ: കൃഷ്ണൻ
പിഷാരികാവിലെ ചെറിയ വിളക്ക് ദിവസത്തെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ഭക്തിനിർഭരമായി. ചെറിയവിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരമാണ് കോമത്ത് പോക്ക്
എടവരാട് എ. എം. എൽ. പി സ്കൂളിന്റെ 93ാം വാർഷികവും ലഹരിവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. പ്രശസ്ത പിന്നണി ഗായകൻ ശ്രീജിത്ത് കൃഷ്ണ
കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ചെയ്ത മനോരമയുടെ പോക്കറ്റ് കലണ്ടർ മലബാർ ദേവസ്വം ബോർഡ്
ജോയൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ 56ാമത് സംസ്ഥാന വാർഷിക സമ്മേളനം 2025 മെയ് 12 മുതൽ 15 വരെ