സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും കെ. പി ദേവിക ദീപക് കരസ്ഥമാക്കി
ലോക വനദിന ദിവസം തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് നടന്ന ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ വിതരണം ചെയ്തു സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് കരസ്ഥമാക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വ്യക്തിയാണ് ദേവിക (വിദ്യാർഥിനി) കോഴിക്കോട് മലാപ്പറമ്പ് ലിറ്റിൽ കിംഗ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസിൽ പഠിക്കുന്നു 9 വയസ്സ് പ്രായം
2023 വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച കുട്ടി കർഷക അവാർഡ് അടക്കം എട്ടു പുരസ്കാരങ്ങൾ ദേവിക സ്വന്തമാക്കിയിട്ടുണ്ട് സംസ്ഥാന സർക്കാർ പുറത്തുവിട്ട ബഹു മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ശുചിത്വത്തിന്റെ കുഞ്ഞു ഹീറോസ് എന്ന പുസ്തകത്തിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ദേവികയെ തിരഞ്ഞെടുത്തു .
പഠനത്തോടൊപ്പം വൃക്ഷ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ ജൈവ പച്ചക്കറി കൃഷി എന്നിവയുമായി ദേവിക പ്രവർത്തിക്കുന്നു. കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും കർണാടകയിൽ വിവിധ ജില്ലകളിലുമായി 571 വിവിധ ഇനത്തിൽപ്പെട്ട വൃക്ഷത്തൈകൾ ദേവിക നട്ടുപിടിപ്പിച്ചിട്ടുണ്ട്. 261 വൃക്ഷത്തൈകൾ വിവിധ വ്യക്തികൾക്ക് തികച്ചും സൗജന്യമായി നൽകിയിട്ടുമുണ്ട് .
ദേവിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രചോദനം നൽകിയത് പ്രൊഫ. ടി. ശോഭീന്ദ്രൻ മാസ്റ്ററും വേങ്ങേരി പറമ്പത്ത് നിറവ് ബാബുവാണ് .രക്ഷിതാക്കളും കൂടെയുണ്ട് അച്ഛൻ ദീപക്, അമ്മ സിൻസി ,അനുജൻ നിലൻ, അടങ്ങിയതാണ് ദേവികയുടെ കുടുംബം
Latest from Local News
സ്വർണ വ്യാപാര രംഗത്ത് പുത്തൻ ട്രൻഡുകൾ ഒരുക്കി ഡിവോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാമ്പ്രയിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്
കൊയിലാണ്ടി എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി. കൊയിലാണ്ടി ടൗണിൽ നടന്ന ഡിജെ റാലിക്കും റോഡ്
തണൽ കൊയിലാണ്ടി ജനറൽ ബോഡി ബദരിയ്യ കോളേജിൽ നടന്നു. തണൽ ചെയർമാൻ ഡോ.ഇദ്രീസ് ഉദ്ഘാടനം ചെയ്തു. തണൽ കൊയിലാണ്ടി ചെയർമാൻ സിദ്ദീഖ്
ചാത്തോത്ത് സോമശേഖരൻ അന്തരിച്ചു.( പന്തലായനി കെനാലിന് സമീപം ). ഭാര്യ. വനജ. മകൻ. സന്ദീപ്. മകൾ. അപർണ. മരുമക്കൾ. പ്രിയങ്ക. ഷാജു.
വെങ്ങളം: വീചിക നഗർ കളത്തിൽ താഴെ ശാരദ (86) അന്തരിച്ചു ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: രാമകൃഷ്ണൻ, ബാലകൃഷ്ണൻ ,ശ്രീജിത്ത്, ഷിജു,







