ജലസേചന വകുപ്പിന് കീഴിലുള്ള പെരുവണ്ണാമൂഴി റിസർവോയറിന് ബഫർസോൺ ഏർപ്പെടുത്തിയ ഉത്തരവ് കൂരാച്ചുണ്ട് ചന്തത്തോട്ടിൽ വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐഎൻടിയുസി സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൂരാച്ചുണ്ട് അങ്ങാടിയിൽ നിന്ന് പ്രകടനമായി വന്ന് ഉത്തരവിന്റെ കോപ്പി ചന്തത്തോട്ടിൽ കീറി എറിയുകയായിരുന്നു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട ഉദ്ഘാടനം ചെയ്തു. കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. ജോസ്ബിൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഡാർളി പുല്ലംകുന്നേൽ, സിമിലി ബിജു,ഗ്രാമപഞ്ചായത്തംഗങ്ങളായ സണ്ണി പുതിയകുന്നേൽ, ജെസി ജോസഫ്, വിൻസി തോമസ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഗീത ചന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളം, ഡയറക്ടർമാരായ കീർത്തി റാണി, രാജി പള്ളത്ത്കാട്ടിൽ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ്, ജോസ് വെളിയത്ത്, മറിയാമ്മ കുര്യാക്കോസ്, ബിജി സെബാസ്റ്റ്യൻ, സിനി ജിനോ, ജിമ്മി വടക്കേകുന്നേൽ എന്നിവർ സംസാരിച്ചു. അക്ഷത മരുതോട്ട്കുനിയിൽ, ജോസഫ് കണിച്ചേരി, നിഖിൽ വെളിയത്ത്, കുഞ്ഞാലി കോട്ടോല, സരീഷ് ഹരിദാസ്, രാഹുൽ രാഘവൻ, അനീഷ് മറ്റത്തിൽ, ഗാൾഡിൻ കക്കയം, എന്നിവർ നേതൃത്വം നൽകി.