ശുചിത്വ സാഗരം, സുന്ദര തീരം പരിപാടിയുടെ ഭാഗമായി ജില്ലയിലെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ഏപ്രിൽ 11 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനായി കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ശുചീകരണത്തിന്റെ ഭാഗമായുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അതാത് ദിവസം ക്ലീൻ കേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയിൽ ഷെഡിംഗ് യൂണിറ്റുകളിലേയ്ക്ക് മാറ്റി ശാസ്ത്രീയമായി സംസ്ക്കരിക്കും. ബീച്ചുകളിൽ ശുചിത്വ സന്ദേശ പ്രചരണത്തിൻറെ ഭാഗമായി പാഴ് വസ്തുക്കൾ പ്രത്യേക രീതിയിൽ തയ്യാറാക്കിയ ചട്ടക്കൂടുകളിൽ നിക്ഷേപിച്ച് ബിംബ മാതൃകകൾ സൃഷ്ടിക്കുന്ന രീതി ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. യുവജന-മഹിളാ സംഘടനകളെ ഉൾപ്പെടെ ശുചിത്വ യജ്ഞത്തിൻ്റെ ഭാഗമാക്കും.
യോഗത്തിൽ വിവിധ വകുപ്പ് മേധാവിമാർ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ ഉദ്യേഗസ്ഥൻ തുടങ്ങിയവർ പങ്കെടുത്തു.