സർക്കാറിൻ്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട് നിർമ്മാണത്തിന് ധനസഹായം നൽകി പഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചു . ലൈഫ് ഒന്നാംഘട്ടത്തിൽ ആനൂകൂല്യം ലഭിച്ചിട്ടും ഭവന നിർമ്മാണം പൂർതിയാവാത്ത മുഴുവൻ ഗുണഭോക്താക്കൾക്കും അധിക ധനസഹായം അനുവദിച്ചിരുന്നു . രണ്ടാം ഘട്ടത്തിൽ പട്ടികജാതി വിഭാഗക്കാർ , മത്സ്യ തൊഴിലാളികൾ, അതിദരിദ്രർ , ഉൾപ്പെടെ ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും ധനസഹായം അനുവദിച്ചും . ഭൂരഹിതരായ ഗുണഭോക്തക്കൾക്ക് ഭൂമി വാങ്ങാനുള്ള ധനസഹായം അനുവദിച്ചു നിർമ്മാണം പൂർത്തിയായ ഗുണഭോക്തക്കൾക്ക് ശുചിത്വ ശുചിമുറിക്ക് അധിക ധനസഹായ നൽകി . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 90 തൊഴിൽ ദിനങ്ങളിലൂടെ അധിക ധനസഹായം നൽകി കൃത്യമായ ഇടവേളകളിൽ ഗുണഭോക്തക്കളുടെ അവലോകനയോഗം ചേർന്ന് മോണിറ്ററിംഗ് നടത്തി. . ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള ലൈഫ് മിഷൻ ഏർപ്പെടുത്തിയ അവാർഡ് പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സതി കിഴക്കയിൽ സെക്രട്ടറി ടി അനിൽ കുമാർ വില്ലേജ് എക്സറ്റൻസൺ ഓഫീസർ സുഗതൻ എന്നിവർ ഏറ്റ് വാങ്ങി.
Latest from Local News
ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ (കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്) യുടെ 2026-27 കാലയളവിലേക്കുള്ള ഭരണ സമിതി
20 വർഷങ്ങളായി കോഴിക്കോട് വെങ്ങാലിയിൽ പ്രവർത്തിച്ചു വരുന്ന എവർഗ്രീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചിത്രരചനാ മത്സരം നടത്തി. ചിത്രരചന മത്സരം സ്കൂൾ
മേലൂർ തൈക്കണ്ടി നാരായണൻ നായർ (88) അന്തരിച്ചു. ഭാര്യ നളിനി അമ്മ. മക്കൾ അനിത, അനിൽകുമാർ (ടോയോ എഞ്ചിനീയറിംഗ് ഏറണാകുളം) അജിത്
കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടന്ന മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. വീട്ടിൽ
ഹരിത കർമ്മ സേനാംഗങ്ങൾക്ക് കിട്ടിയ സ്വർണ്ണാഭരണം തിരിച്ചു നൽകി മാതൃകയായി. ചേളന്നൂർ വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ ശേഖരിച്ച കൂട്ടത്തിൽ കിട്ടിയ







