ഫാർമസി ലാബ് കെട്ടിടം ഉദ്ഘാടനം
അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് 27.50 ലക്ഷം ( ഇരുപത്തി ഏഴ് ലക്ഷത്തി അമ്പതിനായിരം ) , ഗ്രാമഞ്ചായത്ത് ഫണ്ട് ഹെൽത്ത് ഗ്രാൻ്റ് എന്നിവ ഉൾപ്പെടെ മൊത്തം 40.20718 (നാല്പത് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റിപതിനെട്ട് രൂപ) ചിലവിൽ നിർമ്മിച്ച ഫാർമസി, ലാബ് കെട്ടിടം ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.മുഖാതിഥി ഡോ.അഖിലേഷ്, സ്റ്റാൻ്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷ രായ ഷീബ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ ബ്ലോക്ക് മെമ്പർ സുധ കാപ്പിൽ മെമ്പർമാരായ സന്ദീപ് കുമാർ നാലുപുരക്കൽ,എ.എം വേലായുധൻ ഡോ.ദിവ്യ, എസ്.വി.ഒ.രാധിക, സുനിൽ കൊളക്കാട്, ഷാജി പി. എം,
അബ്ദുൾ ഹമീദ് ടി.പി, ആർ.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് സ്വാഗതവും മെഡിക്കൽ ഓഫീസർ മാധവശർമ്മ ബിനോയ് നന്ദിയും പറഞ്ഞു.