ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്‌. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രബിഷയെ വിദ​ഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രബിഷ പ്രശാന്തുമായി വേർപിരിഞ്ഞിട്ട് രണ്ടര വർഷമായി. ഇതിനിടയിൽ പലതവണ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രബിഷയുടെ അമ്മ സ്മിത പറയുന്നു. അമിത മദ്യപാനിയും ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളുമാണ് പ്രശാന്ത്. മർദ്ദനം സഹിക്ക വയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചതെന്നും പ്രബിഷയുടെ അമ്മ വെളിപ്പെടുത്തി. പക്ഷേ പിന്നെയും ഭീഷണി തുടർന്നു. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകളെ പ്രശാന്ത് വന്ന് ആക്രമിക്കുകയായിരുന്നു. മുമ്പ് പ്രശാന്തിന്റെ ആക്രമണത്തിൽ മകളുടെ കണ്ണിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും  കെ. പി ദേവിക ദീപക് കരസ്ഥമാക്കി 

Next Story

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം

Latest from Local News

35-ാമത് ജെ.സി. നഴ്സറി കലോത്സവം  ജനുവരി 18ന് കൊയിലാണ്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ

കൊയിലാണ്ടി ജെ.സി.ഐ.യുടെ നേതൃത്വത്തിൽ ജില്ലയിലെ എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്കായി നടത്തുന്ന 35-ാമത് ജെ.സി. നഴ്സറി കലോത്സവം  ജനുവരി 18ന് രാവിലെ ഒൻപതിന്

എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വീട് സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർഥി

കൊയിലാണ്ടി നഗരസഭയിലെ മരളൂർ രണ്ടാം വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി കലേക്കാട്ട് രാജമണി ടീച്ചർ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ടി. ബിന്ദുവിൻ്റെ

തിരുവങ്ങായൂർ പൂതേരി മഠം ധന്വന്തരി മൂർത്തി ക്ഷേത്രം ആറാട്ട് മഹോത്സവം നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ

കാരയാട് തിരുവങ്ങായൂർ പുതേരി മഠം ശ്രീ ധന്വന്തരി മൂർത്തി (വിഷ്ണു) ക്ഷേത്രം ആറാട്ട് മഹോത്സവം നവംബർ 26 മുതൽ ഡിസംബർ ഒന്നു

ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു

ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തും അഴിയൂരിലും