വീരവഞ്ചേരി അന്നപൂർണ്ണേശ്വരിക്ഷേത്രോത്സവം മാർച്ച് 22 മുതൽ 26 വരെ

ചിങ്ങപുരം വീരവഞ്ചേരി അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവവും തിറയും മാർച്ച് 22 മുതൽ ക്ഷേത്രം തന്ത്രി പി.വി വിനു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 22 ന് കാലത്ത് മഹാഗണപതിഹോമം കലവറ നിറക്കൽ 11.30 ന് പ്രശാന്ത് നരയം കുളത്തിൻ്റെ പ്രഭാഷണം, വൈകിട്ട് 7.30 ന് പ്രദേശിക കലാകാരൻമാരുടെ കലാപരിപാടികൾ. 23 ന് ഗണപതി ഹോമം 11.30 ന് കാവിൽ രമേശിൻ്റെ പ്രഭാഷണം, വിശേഷാൽ തായമ്പക, ദീപാരാധന
24 ന് 9 മണിക്ക് പൊങ്കാല, പ്രസാദ ഊട്ട് രാത്രി 7.30 ന് അതുൽ നറുകരയുടെ മ്യൂസിക്കൽ നൈറ്റ്’ 25 ന് പ്രസാദ ഊട്ട്, വീരവഞ്ചേരി അയ്യപ്പ ക്ഷേത്രത്തിലെക്ക് താലപ്പൊലി എഴുന്നള്ളിപ്പ് രാത്രി 9 ന് താലപ്പൊലി. 26 ന് ഗുളികനും കുട്ടിച്ചാത്തനം പന്തം സമർപ്പണം വെള്ളാട്ടും തിറകളും എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published.