ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റ് വ്യാപകമാകുന്നു

ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റ് വ്യാപകമാകുന്നു. എക്കണോമിക്, സുവോളജി, കെമസ്ട്രി, ബോട്ടണി, മലയാളം ചോദ്യപേപ്പറുകളിലാണ് വ്യാപകമായ അക്ഷരത്തെറ്റ് കണ്ടെത്തിയത്.

എക്കണോമിക്സ് ചോദ്യപേപ്പറില്‍ ‘കുറയുന്നു’ എന്നത് ‘കരയുന്നു’ എന്നും സുവോളജിയില്‍ ‘ആറു ക്ലാസുകള്‍’ എന്നത് ‘അറു ക്ലാസുകള്‍’ എന്നും കെമസ്ട്രി ചോദ്യപേപ്പറില്‍ ‘എളുപ്പത്തില്‍’ എന്നത് ‘എളുപ്പുത്തിലായി’എന്നും എഴുതിയിട്ടുണ്ട്. ബോട്ടണി ചോദ്യപേപ്പറിലും സമാനമായ രീതിയിൽ അക്ഷരത്തെറ്റുണ്ട്. ‘അവായുശ്വസനം’ എന്നതിന് പകരം ‘ആ വായു ശ്വസനം’ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ 2 അക്കം എന്ന് പറയേണ്ട ഭാഗത്ത് ‘2 അക്ഷരം’ എന്നാണ് കൊടുത്തിരിക്കുന്നത്.

പ്രൂഫ് റീഡിംഗില്‍ വന്ന പിശകാണ് അക്ഷരത്തെറ്റിന് കാരണമെന്നാണ് പറയപ്പെടുന്നത് സാധാരണഗതിയില്‍ ചോദ്യപേപ്പർ പ്രിന്റ് എടുത്ത് അക്ഷരത്തെറ്റ് തിരുത്തിപ്പോകുന്നതാണ് രീതിയാണെങ്കിൽ ഇത്തവണ മൊബെെലില്‍ കോപ്പി അയച്ച് കൊടുക്കുകയും വായിക്കുകയുമാണ് ചെയ്തത്. ഇതാവാം വ്യാപക അക്ഷരത്തെറ്റിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.

പ്ലസ്ടു മലയാളം ചോദ്യപേപ്പറില്‍ നിരവധി അക്ഷരതെറ്റുകള്‍ കണ്ടെത്തിയിരുന്നു. 14 അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറിലുണ്ടായിരുന്നത്. അക്ഷരത്തെറ്റിന് പുറമേ വ്യാകരണതെറ്റുകളുണ്ടെന്നും അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

താമരശേരിയില്‍ യുവാവ് വിഴുങ്ങിയത് മാരക രാസ ലഹരി മരുന്നായ എം.ഡി.എം.എയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

Next Story

കെ-​ടെ​റ്റ്​ പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്

Latest from Main News

കക്കയം പവർഹൗസ് പെൻസ്റ്റോക് നിർമാണത്തിന് ഭൂമി നൽകിയ കർഷകരുടെ നികുതി സ്വീകരിച്ചു

 20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു; 6 ജില്ലകളിൽ യെല്ലോ അല‌ർട്ട്

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: പി നിഖില്‍ പ്രസിഡന്റ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി

ഇനി പ്രൊവിഡന്റ് ഫണ്ട് തുക മുഴുവൻ പിൻവലിക്കാം ; പുതിയ നിയമങ്ങൾ അംഗങ്ങൾക്ക് ആശ്വാസം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി.