കെ-​ടെ​റ്റ്​ പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്

2019-20 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ്​ (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും ഉ​ട​ൻ സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. നേ​ര​ത്തെ നി​യ​മ​നാം​ഗീ​കാ​രം നേ​ടു​ക​യും കെ-​ടെ​റ്റ്​ യോ​ഗ്യ​ത​യി​ല്ലാ​തെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യും ചെ​യ്ത​വ​രെ പ​ഴ​യ ത​സ്തി​ക​യി​ലേ​ക്ക്​ ത​രം​താ​ഴ്ത്താ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കെ-​ടെ​റ്റ്​ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ നി​യ​മി​ക്കു​ക​യോ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യോ ചെ​യ്യു​ന്ന മാ​നേ​ജ​ർ​മാ​ർ​ക്ക്​ അയോ​ഗ്യ​ത ക​ൽ​പ്പി​ക്കാ​നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നി​ർ​ദേ​ശം ന​ൽ​കി.

Leave a Reply

Your email address will not be published.