കൊയിലാണ്ടി: കണയങ്കോട് ഒള്ളൂര് തരിപ്പൂര് ഭഗവതി ക്ഷേത്രം താലപ്പൊലി തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പൊന്നടുക്കം ഇല്ലത്ത് രമേശൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം ശാന്തി നാരായണൻ നമ്പൂതിരിപ്പാടിന്റെയും തറവാട്ടു കാരണവരായ പുതിയോട്ടിൽ ബാലകൃഷ്ണൻ നായരുടെയും കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം. സ്നേഹതീരം കാപ്പാടിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു.മാർച്ച് 26 ന് ഗണപതി ഹോമം, വൈകിട്ട് കാവ് കയറൽ, രാത്രി എട്ടിന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് – വി.വി. സജീവൻ (കൊയിലാണ്ടി ട്രാഫിക് പോലീസ് അസി: സബ് ഇൻസ്പെക്ടർ) തുടർന്ന് കലാപരിപാടികൾ.
27 ന് കാലത്ത് എടുപ്പ് തയ്ക്കൽ ഒരു മണിക്ക് കാരണവരുടെ വെള്ളാട്ട് , തുടർന്ന് തിറകൾ , ഗുരുതി, ഭഗവതിയുടെ തിരുവായുധം എഴുന്നള്ളത്തോട് കൂടിയ താലപ്പൊലി, കരിമരുന്ന് പ്രയോഗം, തായമ്പക, ഒറോട്ട കളി, തിറകൾ എന്നിവ നടക്കും.