മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വാഹക സമിതി അംഗം, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
തലശ്ശേരിക്കടുത്ത് ന്യൂമാഹിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പില്‍ കൃഷ്ണന്റെയും ദമയന്തിയുടെയും നാലാമത്തെ മകളാണ് അഹല്യ. വെള്ളയില്‍ നാലുകുടിപറമ്പ് ശങ്കരന്റെ ഭാര്യയായി കോഴിക്കോട്ടെത്തിയതോടെയാണ് അവരുടെ ജീവിതം മാറി മറിഞ്ഞത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന രത്‌നസിംഗിന്റെ ക്ലര്‍ക്കായിരുന്നു അവരുടെ ഭർത്താവായിരുന്ന ശങ്കരന്‍. അദ്ദേഹത്തിന്റെ വീട്ടിലും വെള്ളയിലും ആര്‍എസ്എസ്സിന് നേരത്തെ വേരുകളുണ്ട്. ശാഖയെക്കുറിച്ചും ജനസംഘത്തെക്കുറിച്ചും നടക്കുന്ന ചര്‍ച്ചകള്‍ അഹല്ല്യക്ക് മനസ്സിലായി തുടങ്ങി. ജനസംഘയോഗങ്ങളില്‍ പങ്കെടുക്കുകയും മറ്റു സ്ത്രീകളെ സംഘടിപ്പിക്കുകയും ചെയ്താണ് അഹല്ല്യാശങ്കര്‍ രാഷ്‌ട്രീയജീവിതത്തിന് ഹരിശ്രീ കുറിച്ചത്.
