താമരശേരിയില്‍ യുവാവ് വിഴുങ്ങിയത് മാരക രാസ ലഹരി മരുന്നായ എംഡിഎംഎയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. താമരശേരി സ്വദേശി ഫായിസാണ് മയക്ക് മരുന്ന് വിഴുങ്ങിയത്. താമരശ്ശേരി സ്വദേശിയായ ഫായിസ് ഇന്നലെയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടിൽ ബഹളം വെച്ച യുവാവിനെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ട ഇയാള്‍ കയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങുകയായിരുന്നു. ഇതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വയറ്റില്‍ തരി രൂപത്തിലുള്ള വസ്‌തു കണ്ടെത്തി. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ ആശുപത്രി വിട്ടതിന് ശേഷം മാത്രമെ ഉണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു.