കൊയിലാണ്ടി: സംസ്ഥാനത്ത് വര്ദ്ധിച്ചു വരുന്ന ലഹരി വില്പ്പനക്കെതിരെ പോലീസും എക്സൈസും സംയുക്തമായി എന്ഫോഴ്സ്മെന്റ് നടപടി ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.കൊയിലാണ്ടിയില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താമരശ്ശേരിയില് കക്കാട് നാക്കിലമ്പാട് ഷിബിലയെ ഭര്ത്താവ് കുത്തിക്കൊന്ന കേസില് പോലീസിന് വീഴ്ച പറ്റിയെന്ന കുടുംബത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ലഹരി വില്പ്പനക്കെതിരെ എന്ഫോഴ്സ്മെന്റ് നടപടി ശക്തമല്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചതാണ്. ലഹരി മാഫിയയെ അടിച്ചമര്ത്തുകയാണ് ആദ്യമായി വേണ്ടത്. രണ്ട് ഐജിമാരുടെ നേതൃത്വത്തില് രണ്ട് സോണുകളായി തിരിച്ചു മയക്കുമരുന്നുകള് വിതരമം ചെയ്യുന്ന ലോബിയെ കണ്ടെത്തി ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത്. ചെറുകിടക്കാരെ മാത്രമാണ് പോലീസും എക്സൈസും പിടികൂടുന്നത്. വമ്പന് സ്രാവുകള് രക്ഷപ്പെടുകയാണ്.ലഹരിക്കെതിരെ ബോധവല്ക്കരണം നടത്തുന്നതിന്റെ ചുമതലയില് നിന്നും പോലീസിനെയും എക്സൈസിനെയും മാറ്റി പകരം ലഹരി വില്പ്പനക്കാരെ അടിച്ചമര്ത്തുകയാണ് വേണ്ടത്.
ആശാവര്ക്കാര്മാരുടെ സമരത്തെ മന്ത്രിമാരും സി.പി.എം നേതാക്കളും എതിര്ക്കുന്നത് അവരുടെ തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമാണ്. കേരളത്തില് ആശാവര്ക്കര്മാരുടെ ജോലി മറ്റ് സംസ്ഥാനങ്ങളില് നിന്നും വ്യത്യസ്തമാണ്. 14 മണിക്കൂര് വരെ കഠിനാധ്വാനം ചെയ്യുകയാണ് അവര്. ആശാവര്ക്കര്മാരുടെ ഇന്സെന്റീവ് വര്ദ്ധിപ്പിക്കണമെന്നാണ് യൂ.ഡി.എഫ് ആവശ്യം. ആശാവര്ക്കര്മാരുടെ സമരത്തിന് കേരളത്തിന്റെ പൊതു സമൂഹത്തിന്റെ പൂര്ണ്ണ പിന്തുണയുണ്ട്. ആശാവര്ക്കര്മാരും അങ്കണവാടി ജീവനക്കാരും കഠിനമായ ജോലിയാണ് ചെയ്യുന്നത്. എന്നിട്ടും വനിതാ മന്ത്രിമാരടക്കം വനിതാ മന്ത്രിമാരാടക്കം ഇവരുടെ സമരത്തെ പുച്ഛിക്കുകയാണ്. മുതലാളിമാര് തൊഴിലാളി സമരത്തെ വേട്ടയാടുന്നത് പോലെയാണ് സി.പി.എം നേതാക്കള് പെരുമാറുന്നതെന്ന് വി.ഡി.സതീശന് പറഞ്ഞു. സി.പി.എം നേതാക്കളുടെ മാറ്റം കേരളീയ സമൂഹം സൂഷ്മമായി വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സി.പി.എമ്മിന് തിരിച്ചടിയാവും.
Latest from Local News
വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കൻ്റ ആക്രമണം ഉണ്ടായത്. ഒരാൾക്ക് നായയുടെ
എൻ. അച്ചുതൻ മാസ്റ്റർ സ്മാരക പുരസ്ക്കാരം 2025 കന്മന ശ്രീധരൻ മാസ്റ്റർക്ക്. ആറു പതിറ്റാണ്ട് കാലം അധ്യാപകനായും പൊതുപ്രവർത്തകനായും സർവ്വോപരി കൊയിലാണ്ടി
കോഴിക്കോട് :തൊഴിൽ സ്ഥാപനങ്ങൾക്ക് ഉചിതമായ ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന കൊമേർസ് – സ്കിൽ ഡെവലപ്മെന്റ് സ്ഥാപനം ഫിൻസ്കോം സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നു.
അത്തോളി :സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അത്തോളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ്
കൊടുവള്ളി: അതിമാരക മയക്കു മരുന്നായ 12 ഗ്രാം ഹെറോയിനുമായി ആസാം നൗഗാൻ സ്വദേശി നസീം അഹമ്മദ് (27) നെ കൊടുവള്ളി പോലീസ്