രാഷ്ട്രീയത്തിൽ വഴികാട്ടി, ജനപ്രതിനിധി സഹകാരി തുടങ്ങിയ വിവിധ രംഗത്ത് തെളിഞ്ഞ മാതൃകാ നേതാവായിരുന്നു രാജീവൻ മാസ്റ്റർ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നല്ല സംഘടനാപ്രവർത്തനകനായിരുന്നു. പതിനായിരക്കണിന് പ്രവർത്തകരുടെ ആവേശമാണ് കോൺഗ്രസ്. തങ്ങളുടെ ആവശ്യം പറഞ്ഞു ഇതുവരെ സമീപിക്കാത്ത നിഷ്ക്കളങ്കരായ പ്രവർത്തകരാണ് കോൺഗ്രസിൻ്റെ ശക്തി. മറ്റുള്ളവരുടെ ആവശ്യവുമായി വരുന്ന നേതാക്കളെയും പ്രവർത്തകരെയും പ്രത്യേകം ഗൗനിക്കണം. ബൂത്ത് തലത്തിലെ സാധാരണ പ്രവർത്തകരെ പ്രത്യേകം ശ്രദ്ധിക്കണം. സംഘടനയുടെ ശക്തി ഇവരാണ്. 30 വർഷമായി ഇടതുമുന്നണി ഭരിക്കുന്ന കൊയിലാണ്ടി നഗരസഭ യു.ഡി.എഫ് പിടിച്ചെടുക്കണം. നിയമസഭ കൊയിലാണ്ടി സിറ്റും ജയിക്കണം. രാജീവൻ മാഷോട് ചെയ്യാനുള്ള കടമയാണിത് – അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഉജ്വല വിജയം നേടും. നല്ല സ്പിരിറ്റിൽ മുന്നോട്ട് പോകണം യു.ഡി.എഫ് ഇതുവരെ കാണാത്ത ഐക്യത്തിലാണ്.
യു.രാജീവൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന സെക്രട്ടറി പി.എം നിയാസ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ, കെ.പി.സി.സി അംഗങ്ങളായ പി.രത്നവല്ലി, കെ.രാമചന്ദ്രൻ, വി.എം. ചന്ദ്രൻ, ഇ.അശോകൻ, വി.പി. ഭാസ്ക്കരൻ, ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, എൻ.മുരളിധരൻ തോറോത്ത്, വി.വി. സുധാകരൻ, തെൻഹീർ കൊല്ലം, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, കെ.ടി.വിനോദ്, പി.വി വേണുഗോപാൽ, പി.കെ അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.