ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം ഐ എൻ ടി യു സി ധർണ്ണ നടത്തി

കീഴരിയൂർ: സമരത്തിലുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കീഴരിയൂർ മണ്ഡലം ഐ എൻ ടി യു സി കീഴരിയൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു. യുസഫ് തലപറമ്പ് അധ്യക്ഷനായി. കെ.പി. രാമചന്ദ്രൻ,ശിവൻ ഇടത്തിൽ, ചുക്കോത്ത് ബാലൻ നായർ, കെ.കെ. ദാസൻ ,കെ.സി രാജൻ, ഷാജി തയ്യിൽ ,പാറോളി ശശി,കെ.എം. വേലായുധൻ,രമേശൻ മനത്താനത്ത് ,കല്ലട ശശി, ടി.കെ നാരായണൻ,ദാസൻ എടക്കുളം കണ്ടി, ‘ശിവാനന്ദൻ നെല്ല്യാടി, കൊല്ലൻ കണ്ടി വിജയൻ,സന്തോഷ് കുറുമായിൽ , എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.